കൂടുംകുളത്ത് നാടന്‍ ബോംബ് പൊട്ടി അഞ്ച് മരണം

Posted on: November 26, 2013 8:04 pm | Last updated: November 27, 2013 at 12:03 am

bomb

തിരുനെല്‍വേലി: കൂടംകുളത്ത് നാടന്‍ ബോംബ് പൊട്ടി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. കൂടംകുളം ആണവനിലയത്തിന് രണ്ടു കിലോമീറ്റര്‍ അകലെ ഇടിന്തകരൈ സുനാമി നഗറിലെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.

സ്‌ഫോടനമുണ്ടായ വീടിന് തൊട്ടടുത്ത വീട്ടിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് പറയുന്നത്. ഫോറന്‍സിക് സംഘം ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.