സഅദിയ്യ സമ്മേളനം പള്ളിക്കര സര്‍ക്കിള്‍ പ്രചരണ സമിതിയായി

Posted on: November 26, 2013 5:36 pm | Last updated: November 26, 2013 at 5:36 pm

ബേക്കല്‍: 2014 ഫെബ്രുവരി 7, 8, 9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനം പള്ളിക്കര സര്‍ക്കിളില്‍ വിപുലമായ പ്രചരണ സമിതിക്ക് രൂപം നല്‍കി.ഭാരവാഹികളായി ബി. എ. അബ്ദുല്ല ഹാജി പൂച്ചകാട് (ചെയര്‍മാന്‍) ബി. കെ. മുഹമ്മദ് ഹാജി, അബ്ദുല്ല വലിയ മുഹമ്മദ്, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബ്ദുസ്സലാം തൊട്ടി (വൈസ് ചെയര്‍മാന്‍) അബ്ദുറഹ്മാന്‍ പൂച്ചക്കാട് (കണ്‍വീനര്‍) ബി. എം. അബ്ദുല്‍ മജീദ് മവ്വല്‍, നസീര്‍ തെക്കേകര, ഉമര്‍ സഖാഫി, അബ്ദുല്‍ ലത്ഥീഫ് ചേറ്റുകുണ്ട് (ജോ. കണ്‍വീനര്‍) അലീ പൂച്ചക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പൂച്ചക്കാട് സുന്നീ സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ എസ്. എം. എ. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ഉദ്ഘാടനം ചെയ്തു. കെ. കെ. മൂസ സഅദി അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ ഹമീദ് സഖാഫി പ്രാര്‍തഥന നടത്തി, റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. മടിക്കൈ അബ്ദുല്ല ഹാജി, ബശീര്‍ മങ്കയം, സി. എ. ഹമീദ് മൗലവി, സ്വാലിഹ് ഹാജി മുക്കൂട് പ്രസംഗിച്ചു. ചിത്താരി അബ്ദുല്ല സഅദി സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.