മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം: എസ് വൈ എസ്‌

Posted on: November 26, 2013 12:31 pm | Last updated: November 26, 2013 at 12:31 pm

മഞ്ചേരി: മണ്ണാര്‍ക്കാട് കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ് വൈ എസ് സോണല്‍ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി അവശ്യപ്പെട്ടു. മഞ്ചേരി ടൗണില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ പ്രകടനത്തിന് എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് അബ്ദുര്‍റഹീം സഅദി, ഡിവിഷന്‍ സെക്രട്ടറി യൂസുഫ് മാസ്റ്റര്‍ പെരിമ്പലം, എസ് വൈ എസ് സോണല്‍ ജനറല്‍ സെക്രട്ടറി എ സി ഹംസ, മുഹമ്മദ് ശരീഫ് നിസാമി, കെ സൈനുദ്ദീന്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ അബ്ദുര്‍റഹീം സഅദി അധ്യക്ഷത വഹിച്ചു. കെ പി യൂസുഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.