തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Posted on: November 26, 2013 11:49 am | Last updated: November 26, 2013 at 11:49 am

THARUN TEJPALന്യൂഡല്‍ഹി: ലൈംഗികാരോപണമുന്നയിക്കപ്പെട്ട തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. തേജ്പാലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കെ ടി എസ് തുള്‍സി, ഗീത ലുത്തറ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഇന്നലെ തരുണിനെതിരെ ഗോവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തരുണിനെതിരെ ആരോപണം ഉന്നയിച്ച സഹപ്രവര്‍ത്തക ഇന്നലെ തെഹല്‍ക്കയില്‍ നിന്ന് രാജിവെച്ചിരുന്നു.