Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ: നിക്ഷേപകര്‍ ആവേശത്തില്‍

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സ്‌പോ 2020 ദുബൈക്കു ലഭിച്ചാലും ഇല്ലെങ്കിലും വാണിജ്യ വ്യവസായ മേഖല കുതിപ്പ് തുടരും. അതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. ചില്ലറ വില്‍പ്പന, റിയല്‍ എസ്റ്റേറ്റ്, ബേങ്കിംഗ് മേഖലകളില്‍ ഇത് പ്രകടം. മിക്ക കെട്ടിട ഉടമകളും റിയല്‍ എസ്റ്റേറ്റ് കമ്പനികളും വാടക ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വന്‍തോതില്‍ ഉത്പന്നങ്ങള്‍ ശേഖരിക്കുമ്പോള്‍, ബേങ്കിംഗ് മേഖല പണലഭ്യത ഉറപ്പുവരുത്തുന്നു.

വേള്‍ഡ് എക്‌സ്‌പോ 2020 സാധ്യതാ നഗരമെന്ന നിലയില്‍ പുറംനാടുകളില്‍ വലിയ ഖ്യാതിയാണ് ദുബൈക്ക് നേടിക്കൊത്തിരിക്കുന്നത്. ഇത്തവണ വന്‍തോതില്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ. ചില്ലറ വില്‍പ്പന മേഖലക്കും മണി എക്‌സ്‌ചേഞ്ചുകള്‍ക്കും വിനോദസഞ്ചാര മേഖലക്കും വരുമാന വര്‍ധനവുണ്ടാകും.
ഹോട്ടലുകളില്‍ അതിഥികള്‍ വര്‍ധിച്ചുവരുന്നു. ഓഹരി കമ്പോളം കുതിപ്പ് നടത്തുമെന്ന് അല്‍മാല്‍ ക്യാപിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് മേധാവി താരിഖ് ഖാഖിഷ് പറഞ്ഞു.
വേള്‍ഡ് എക്‌സ്‌പോ ദുബൈക്ക് ലഭിച്ചില്ലെങ്കില്‍ ചെറിയ തോതിലുള്ള തിരിച്ചടി മാത്രമേ ഉണ്ടാവുകയുള്ളൂ. ലഭിച്ചാല്‍ കുതിപ്പ് തുടരുകയും ചെയ്യും. ഇത് തൊഴിലന്വേഷകര്‍ക്ക് ഗുണകരമാണ്. അതേസമയം വാടക വര്‍ധനവ് കൊണ്ട് വിദേശികള്‍ പൊറുതിമുട്ടുമെന്ന് ഭയപ്പെടുന്നു.
റിയല്‍എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപകര്‍ ആവേശത്തിലാണ്. പ്ലോട്ടുകള്‍ക്കും താമസ കേന്ദ്രങ്ങള്‍ക്കും ഓഫീസുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിക്കും. ശൈഖ് സായിദ് റോഡില്‍ കെട്ടിടങ്ങള്‍ പലതും നവീകരച്ചു തുടങ്ങിയിട്ടുണ്ട്.

Latest