നഗ്നഫോട്ടോകള്‍ എടുത്ത് ബിജു ഭീഷണിപ്പെടുത്തിയെന്ന് സരിതയുടെ മൊഴി

Posted on: November 25, 2013 2:20 pm | Last updated: November 25, 2013 at 2:20 pm

biju and sarithaകൊല്ലം: തന്റെ നഗ്നഫോട്ടോകളെടുത്ത് ബിജു ഭീഷണിപ്പെടുത്തിയെന്ന് സരിതയുടെ മൊഴി. നഗ്നഫോട്ടോകള്‍ കാണിച്ച് ബിജു പലരില്‍ നിന്നും പണം തട്ടി. തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. തലക്കടിച്ചാണ് പീഡിപ്പിച്ചിരുന്നത്. രശ്മിയെ വധിച്ചതും ഇത്തരത്തിലായിരിക്കാമെന്നും സരിത മൊഴി നല്‍കി. ബിജുവിന്റെ ആദ്യ ഭാര്യയായ രശ്മി കൊല്ലപ്പെട്ട കേസിന്റെ വിചാരണക്കിടെയാണ് സരിതയുടെ മൊഴി. മൊഴി നല്‍കുന്നതിനെ സരിത പലതവണ പൊട്ടിക്കരഞ്ഞു.

അമ്മയെ കൊന്നത് അച്ഛന്‍ തന്നെയാണെന്ന് ബിജുവിന്റെയും രശ്മിയുടേയും മകന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. 2006 ഫെബ്രുവരി മൂന്നിന് രാത്രിയിലാണ് രശ്മി കൊല്ലപ്പെട്ടത്.