ലുക്കൗട്ട് നോട്ടീസിന് പിന്നാലെ തേജ്പാല്‍ ജാമ്യഹര്‍ജി നല്‍കി

Posted on: November 25, 2013 11:01 am | Last updated: November 25, 2013 at 1:20 pm

THARUN TEJPALപനാജി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ഗോവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചു. രാജ്യം വിടാതിരിക്കാനുള്ള മുന്‍ കരുതലിനാണ് ലുക്കൗട്ട നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. എല്ലാ പ്രധാന വിമാനത്താവളങ്ങളിലും നോട്ടീസ് എത്തിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഇന്നലെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്‌തെങ്കിലും തേജ്പാലിനെ ചോദ്യം ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്.

ഗോവയില്‍ രണ്ട് ദിവസത്തെ സാഹിത്യോത്സവത്തിനിടയില്‍ തന്നെ തേജ്പാല്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് തെഹല്‍ക്കയിലെ തന്നെ മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം തേജ്പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി നാളെ ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.