യു എ ഇ ദേശീയ ദിന അവധി

Posted on: November 25, 2013 1:28 am | Last updated: November 25, 2013 at 1:28 am

ദുബൈ: യു എ ഇ ദേശീയദിനം പ്രമാണിച്ച് പൊതുമേഖലക്ക് ഡിസം. ഒന്ന്, രണ്ട് തീയതികളില്‍ അവധി നല്‍കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.
ഇതോടെ പൊതുമേഖലക്ക് വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ അവധി ലഭിക്കും. സ്വകാര്യ മേഖലക്ക് ഡിസം. രണ്ടിനാണ് അവധി.