Connect with us

Wayanad

ജില്ലാ സ്‌കൂള്‍ കലോത്സവം മുണ്ടേരി ഗവ. എച്ച് എസ് സ്‌കൂളില്‍

Published

|

Last Updated

കല്‍പറ്റ: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആതിഥ്യമരുളും.
വിവിധ ഇനങ്ങളിലായി രണ്ടായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം കല്‍പ്പറ്റ നഗരസഭാദ്ധ്യക്ഷന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ്ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മി, എം ഐ ഷാനവാസ് എം പി, എം എല്‍ എ മാരായ എം വി ശ്രേയാംസ്‌കുമാര്‍, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ദേവകി, ജില്ലാ കലക്ടര്‍ കെ ജി രാജു, ജില്ലാപോലീസ് സൂപ്രണ്ട് കെ കെ ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന രക്ഷാധികാരി സമിതിയാണ് രൂപീകരിച്ചത്. ചെയര്‍മാനായി മുനിസിപ്പല്‍ അധ്യക്ഷന്‍ പി പി ആലി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ തങ്കമണി ജനറല്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് എ ദേവകി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി, പി ടി എ പ്രസിഡന്റ് എം.പി. ബാബു എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തിരഞ്ഞെടുത്തു.
കല്‍പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മേരിജോസ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നീലകണ്ഠന്‍, പ്രിന്‍സിപ്പാള്‍ എം രാമചന്ദ്രന്‍, താജ്മന്‍സൂര്‍, അനില്‍ കെ, എം പി ബാബു, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.