Connect with us

Kozhikode

മാവോയിസ്റ്റ് ഭീഷണി പോലീസ് നടപടിയിലൂടെ മാത്രം പരിഹരിക്കാനാകില്ല: സുധീരന്‍

Published

|

Last Updated

കോഴിക്കോട്: മാവോയിസ്റ്റ് ഭീഷണിയെ കേവലം ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ വിലയിരുത്തുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അസമത്വത്തിന്റെ പ്രശ്‌നം കൂടിയാണിതെന്നും സുധീരന്‍ പറഞ്ഞു. മാനാഞ്ചിറ ഗവ. ട്രെയിനിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റുകള്‍ക്ക് ചില മേഖലകളില്‍ പിടിപാടുണ്ടെന്നത് വലിയ ഗൗരവമുള്ള പ്രശ്‌നമാണ്. ഈ ഭീഷണി പോലീസ് നടപടികളിലൂടെ മാത്രം പരിഹരിക്കാന്‍ സാധിക്കില്ല.
അഴിമതിയുടെ സ്വാധീനം കേരളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുരംഗത്ത് ശുദ്ധീകരണം ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങളില്‍ വെള്ളം ചേര്‍ക്കാത്ത പ്രകൃതത്തിന്റെ ഉടമയായിരുന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെക്കുറിച്ചുള്ള സ്മരണ തലമുറകള്‍ക്ക് പ്രചോദനമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് അനുസ്മരണസമിതി പ്രസിഡന്റ് എന്‍ പി മൊയ്തീന്‍ അധ്യക്ഷനായിരുന്നു.