എസ് ജെ എം ജില്ലാ ലീഡേഴ്‌സ് ക്യാമ്പ്

Posted on: November 24, 2013 7:04 am | Last updated: November 24, 2013 at 7:04 am

മലപ്പുറം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായുള്ള ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. 26ന് അരീക്കോട്, നിലമ്പൂര്‍, മലപ്പുറം മേഖലകള്‍ക്കുളള ക്യാമ്പ് വടശ്ശേരി സുന്നി മദ്‌റസയിലും കൊണ്ടോട്ടി, കൊളപ്പുറം, തിരൂരങ്ങാടി മേഖലാ ക്യാമ്പ് കുന്നുംപുറം മന്‍ഹജുല്‍ ഉലൂം മദ്‌റസയിലും നടക്കും. പൊന്നാനി, തിരൂര്‍, വെട്ടിച്ചിറ മേഖലാ ക്യാമ്പ് അടുത്ത മാസം ഒന്നിന് തിരൂര്‍ പകര സുന്നി മദ്‌റസയില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരിക്കും ക്യാമ്പ് സമയം.
നേതൃത്വം എന്ത്? എങ്ങനെ?, സമസ്ത: ചരിത്രവും വര്‍ത്തമാനവും എന്നീ വിഷയങ്ങളില്‍ കെ പി എച്ച് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, കോടാമ്പുഴ ബാവ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം എന്നിവര്‍ വിവിധ കേന്ദ്രങ്ങളിലായി ക്ലാസെടുക്കും. എസ് ജെ എം സില്‍വര്‍ ജൂബിലി പദ്ധതി അവതരണം സുലൈമാന്‍ സഖാഫി കുഞ്ഞിക്കുളം, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ എന്നിവര്‍ നടത്തും. റെയിഞ്ചിലെ ഏഴ് ഭാരവാഹികള്‍, പരീക്ഷ കണ്‍ട്രോളര്‍, പ്രസിദ്ധീകരണ കണ്‍വീനര്‍, ജില്ലാ കൗണ്‍സിലേഴ്‌സ് എന്നിവരാണ് ക്യാമ്പ് അംഗങ്ങള്‍. ഇത് സംബന്ധമായ യോഗത്തില്‍ സയ്യിദ് കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി ചുങ്കത്തറ, എം മുഹമ്മദ് അഹ്‌സനി, പി അലവി ഫൈസി, ഫൈസല്‍ അഹ്‌സനി, മുഹമ്മദലി മുസ്‌ലിയാര്‍, ലത്വീഫ് മുസ്‌ലിയാര്‍ സംബന്ധിച്ചു.