എച്ച് ടി സി വണ്‍ മാക്‌സ് ഇന്ത്യയില്‍: വില 61,490

Posted on: November 23, 2013 11:03 pm | Last updated: November 23, 2013 at 11:03 pm

htc-one-max-phablet-635

ന്യൂഡല്‍ഹി: തായ് വാന്‍ ആസ്ഥാനമായ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച് ടി സിയുടെ പുതിയ ഫാബ്‌ലറ്റ് എച്ച് ടി സി മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. വില 61,490 രൂപ. 56,490 രൂപയാണ് ബെസ്റ്റ് ബൈ പ്രൈസ്.

മാക്‌സിന്റെ 16 ജി ബി വേരിയന്റാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. 5.9 ഇഞ്ച് ഫുള്‍ എച്ച് ഡി. എല്‍ സി ഡി ഡിസ്‌പ്ലേ, 2 ജി ബി റാം, 1.7 ജിഗാഹെര്‍ട്‌സ് ക്വാഡ്ക്വാര്‍ പ്രൊസസര്‍, 64 ജി ബി വരെ പിന്തുണക്കുന്ന എക്‌സ്‌റ്റേണല്‍ മെമ്മറി, എച്ച് ടി സി അള്‍ട്രാപിക്‌സല്‍ പിന്‍ ക്യാമറ, 2.1 എം പി മുന്‍ ക്യാമറ, 3300 എം എ എച്ച് ബാറ്ററി, എന്‍ എഫ് സി, ഡി ല്‍ എ ന്‍ എ, ആന്‍ഡ്രോയിഡ് 4.3 തുടങ്ങിയവയാണ് സവിശേഷതകള്‍.