തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധത; വീട്ടമ്മക്ക് നാല് പവന്‍ തിരികെ ലഭിച്ചു

Posted on: November 23, 2013 8:16 am | Last updated: November 23, 2013 at 8:16 am

പരപ്പനങ്ങാടി: തൊഴിലുറപ്പ് തൊഴിലാളിയുടെ സത്യസന്ധത കാരണം ഓട്ടോ യാത്രക്കാരിയുടെ സ്വര്‍ണാഭരണം തിരികെ ലഭിച്ചു. ഓട്ടോറിക്ഷ യാത്രക്കിടയില്‍ കളഞ്ഞുപോയ സ്വര്‍ണാഭരണമാണ് തൊഴിലുറപ്പ് തൊഴിലാളിയായ പരപ്പനങ്ങാടി നൊള്ളക്കുളത്തെ ചാലിത്തറ സരോജിനിക്ക് ലഭിച്ചത്.
ചെട്ടിപ്പടിയിലെ കെ പി തിത്തീമയുടെതായിരുന്നു കളഞ്ഞുകിട്ടിയ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല. സരോജിനി തനിക്ക് ലഭിച്ച സ്വര്‍ണ മാല പരപ്പനങ്ങാടി പോലീസില്‍ ഏല്‍പ്പിക്കുകയും ഉടമയെ തേടിപിടിച്ച് സ്റ്റേഷനില്‍ ഏല്‍പ്പിച്ച ശേഷം മാല ഉടമക്ക് പോലീസ് മുഖാന്തിരം കൈമാറുകയുമായിരുന്നു. സരോജിനിയുടെ സത്യന്ധതയില്‍ കൂടിനിന്നവര്‍ അഭിനന്ദനം രേഖപ്പെടുത്തി.