പരപ്പനങ്ങാടി ഉപജില്ലാ കലോത്സവം 26ന് തുടങ്ങും

Posted on: November 23, 2013 8:15 am | Last updated: November 23, 2013 at 8:15 am

തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഈമാസം 26, 27, 28 തീയതികളില്‍ തിരൂരങ്ങന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേളയിലെ രജിസ്‌ട്രേഷന്‍ 25ന് 10 മണിക്ക് ആരംഭിക്കും. രചനാ മത്സരങ്ങള്‍ 26ന് രാവിലെ ഒമ്പത് മണിക്ക് ഒ എച്ച് എസ് എസ് തിരൂരങ്ങാടിയില്‍ നടക്കും.സ്റ്റേജ് ഇനങ്ങള്‍ 27, 28 ദിനങ്ങളിലായി നടക്കും. 77 സ്‌കൂളുകളില്‍ നിന്നും 278 ഇനങ്ങളിലായി 2712 കുട്ടികളാണ് പത്ത് വേദികളിലായി മാറ്റുരക്കുക. 26ന് വൈകുന്നേരം മൂന്ന് മണിക്ക് ചന്തപ്പടിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രക്ക് ശേഷം നാല്മണിക്ക് കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
ഒ എച്ച് എസ് എസ് തിരൂരങ്ങാടി, ജി എച്ച് എസ് എസ് ഗ്രൗണ്ട്, ജി എല്‍ പി എസ് ചന്തപ്പടി, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ചന്തപ്പടി, ജൈജവാന്‍ ഗ്രൗണ്ട് തിരൂരങ്ങാടി, മാപ്പിളകലാ പഠനകേന്ദ്രം ചന്തപ്പടി എന്നിവിടങ്ങളിലാണ് വേദികള്‍ സജ്ജീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റോളിംഗ് ട്രോഫികള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ രജിസ്‌ട്രേഷന് മുമ്പായി തിരിച്ച് നല്‍കണമെന്ന് കണ്‍വീനര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സിഎച്ച് മൂസ, എ ഇ ഒ വി സി സതീഷ്, എം അബ്ദുര്‍റഹ്മാന്‍കുട്ടി, പിഎം ഖദീജ, ഒ ഷൗക്കത്തലി എന്നിവര്‍ പങ്കെടുത്തു.