ദുബൈയില്‍ നിര്യാതനായി

Posted on: November 22, 2013 7:00 pm | Last updated: November 22, 2013 at 7:32 pm

ദുബൈ: വ്യാപാരിയായ കാസര്‍കോട് എരിയാല്‍ സ്വദേശി നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു. ചൗക്കി ബദര്‍പള്ളിക്ക് സമീപത്തെ സാന്‍ഡ്‌വിച്ച് അബൂബക്കര്‍ ഹാജി (54) ആണ് വ്യാഴാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ മരിച്ചത്.
വര്‍ഷങ്ങളായി ദുബൈ ദേര നൈഫില്‍ വ്യാപാരം നടത്തിവരികയായിരുന്നു. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഡോക്ടറെ കാണിച്ചിരുന്നു. പിന്നീട് താമസസ്ഥലേക്ക് മടങ്ങിയ അബൂബക്കറിന് പുലര്‍ച്ചെ വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. വര്‍ഷങ്ങളായി കുടുംബസമേതം ദുബൈയില്‍ താമസിച്ചുവന്നിരുന്ന അബൂബക്കര്‍ ഈയിടെയാണ് എരിയാലില്‍ വീടുവെച്ച് നാട്ടില്‍ താമസം തുടങ്ങിയത്. വിസ പുതുക്കാന്‍ എത്തിയതായിരുന്നു. കുടുംബം ഇപ്പോള്‍ നാട്ടിലാണ്. സുഹറയാണ് ഭാര്യ. ആറ് മക്കളുണ്ട്. ആര്‍ എസ് സി പ്രവര്‍ത്തകന്‍ ജാഫര്‍ ചൗക്കിയുടെ അമ്മാവനാണ്.