മണ്ണാര്‍ക്കാട് ഇരട്ടക്കൊല: ഐസിഎഫ് പ്രതിഷേധിച്ചു

Posted on: November 22, 2013 7:25 pm | Last updated: November 22, 2013 at 7:25 pm

ദുബൈ: മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ ചേളാരി വിഭാഗം സുന്നി പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഐ സി എഫ്. യു എ ഇ പ്രതിഷേധിച്ചു. സുന്നി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തേര്‍വാഴ്ച അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുന്നി പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും സത്യപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സ്വയം നാശത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതോടൊപ്പം വ്യവസ്ഥാപിതവും സമാധാനപരവുമായ രീതിയില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സുന്നി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംരക്ഷണം നല്‍കാന്‍ ഭരണകൂടം മുന്നോട്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.