ആന്ധ്രയില്‍ ഹെലന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു: രണ്ട് മരണം

Posted on: November 22, 2013 7:05 pm | Last updated: November 22, 2013 at 7:05 pm

cyclone-helenഹൈദരാബാദ്: ആന്ധ്രപ്രദേശിന്റെ വടക്ക്് കിഴക്കന്‍ തീരദേശ മേഖലയില്‍ ആഞ്ഞടിച്ച ഹെലന്‍ ചുഴലിക്കാറ്റില്‍ രണ്ട് പേര്‍ മരിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായി. 11000 ത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കകം ചുഴലി ആന്ധ്രാ തീരത്തെത്തുമെന്നാണ് പ്രവചനം. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് പേരെ തീരപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഗുണ്ടൂര്‍, ഈസ്റ്റ് ഗോദാവരി ജില്ലകളിലും കനത്ത മഴ പെയ്യുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.