Connect with us

National

മോഡിയും സോളാര്‍ കുരുക്കില്‍: നിരീക്ഷിച്ച യുവതിക്ക് സോളാര്‍ കമ്പനിയുമായി ബന്ധം

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും സോളാര്‍ കുരുക്കില്‍. ഗുജറാത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ സൗരോര്‍ജ്ജ പദ്ധതികളുടെ കരാര്‍ ലഭിച്ച കാംഗ്ലമ്പനിയുടെ സഹോദരിയെ നിരീക്ഷിച്ച സംഭവത്തിലാണ് മോഡി പ്രതിക്കൂട്ടിലായിരിക്കുന്നത്. 2009ല്‍ ബൂര്‍ സ്വദേശിയായ 36 കാരിയെ മോഡിയോട് ഏറ്റവും അടുപ്പമുള്ള അന്നത്തെ ആഭ്യന്തരമന്ത്രി അമിതഷായുടെ നിര്‍ദേശപ്രകാരം പോലീസ് നിരീക്ഷിച്ചെന്നാണ് ആരോപണം ഉയരുന്നത്.
ഗുജറാത്തില്‍ സ്വര്‍ണക്കച്ചവടം നടത്തുന്ന പ്രോണ്‍ലാല്‍ സോണിയയുടെ മകളെയാണ് അമിത്ഷായുടെ നിര്‍ദേശപ്രകാരം പോലീസ് നിരീക്ഷിച്ചിരുന്നത്. മോഡി പ്രത്യേക താല്‍പര്യമെടുത്താണ് സൗരോര്‍ജ്ജ പദ്ധതികള്‍ യുവതിയുടെ സ്ഥാപനത്തിന് നല്‍കിയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ പേരില്‍ തട്ടിക്കൂട്ടിയ സ്ഥാപനത്തിന് കോടികളുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടി മോഡിയെ കണ്ട ശേഷമാണ് കമ്പനി രൂപീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ശക്്്തിസിംഗ് കോഹില്‍ ആരോപിച്ചു.
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച യുവതിയുടെ പിതാവ് ദേശീയ വനിത കമ്മീഷന് കത്തെഴുതിയതോടെയാണ് വിവാദം വഴിതിരിവിലെത്തിയത്. തങ്ങളുടെ അറിവോടെയാണ് നിരീക്ഷണം നടന്നതെന്നാണ് പിതാവ് പ്രാണ്‍ലാല്‍ ദേശീയ വനിത കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കിയത്.

Latest