പ്രതിഷേധത്തില്‍ മണ്ണാര്‍ക്കാട് നിശ്ചലമായി

Posted on: November 22, 2013 8:00 am | Last updated: November 22, 2013 at 8:25 am

മണ്ണാര്‍ക്കാട്: സുന്നിപ്രവര്‍ത്തകരുടെ കൊലപതാകത്തില്‍ പ്രതിഷേധം ഇരമ്പിയപ്പോള്‍ മണ്ണാര്‍ക്കാട് നിശ്ചലമായി. നൂറുദ്ദീന്റെയും കുഞ്ഞ് ഹംസയുടെ കൊലപതാകത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
എല്‍ ഡി എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തെങ്കിലും പിന്നീട് രാഷ്ട്രീയത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാതെ പൊതു സമൂഹം ഏറ്റെടുക്കുകയായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചില്ല. ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ നാടിന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നു.
മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാംങ്കുഴിയില്‍ സുന്നിപ്രവര്‍ത്തകരെ വിഘടിത വിഭാഗം അതിദാരുണമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് മൂന്നിന് സുന്നിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് പ്രതിഷേധയോഗവും പ്രകടനവും നടക്കുമെന്ന് സുന്നിനേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതിഷേധയോഗം ഇന്ന്

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ കല്ലാംങ്കുഴിയില്‍ സുന്നിപ്രവര്‍ത്തകരെ വിഘടിത വിഭാഗം അതിദാരുണമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് മൂന്നിന് സുന്നിസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ഒഴികെയുള്ള ജില്ലയിലെ എല്ലാ സോണുകളിലും പ്രതിഷേധയോഗവും പ്രകടനവും നടക്കുമെന്ന് സുന്നിനേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
എല്ലാ സോണുകളിലും പ്രതിഷേധയോഗം നടത്തണമെന്ന് സുന്നി നേതാക്കള്‍ അറിയിച്ചു.