Connect with us

Wayanad

കെ ജയചന്ദ്രന്‍ സ്മാരക അവാര്‍ഡ് വി ജെ വര്‍ഗീസിന്‌

Published

|

Last Updated

കല്‍പറ്റ: പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ ജയചന്ദ്രന്റെ സ്മരണക്ക് വയനാട് പ്രസ്സ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ദേശാഭിമാനി റിപ്പോര്‍ട്ടര്‍ വി ജെ വര്‍ഗീസിന്. വയനാട്ടിലെ ആദിവാസി ജീവിതത്തെക്കുറിച്ച് ഇക്കഴിഞ്ഞ മെയ്മാസത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച “ദുരിത താളത്തില്‍ ആദിവാസി ജീവിതം” എന്ന പരമ്പരയ്ക്കാണ് അവാര്‍ഡെന്ന് പ്രസ്സ്‌ക്ലബ് ഭാരവാഹികളും ജൂറി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദിവാസി ജനവിഭാഗത്തിന്റെ കഷ്ടപ്പാടുകളില്‍ ജയചന്ദ്രന്‍ എന്നും താല്‍പര്യപൂര്‍വം ഇടപെട്ടിരുന്നു. പുതിയകാലത്ത് ഈ മാതൃക പിന്തുടര്‍ന്ന് പ്രശ്‌നങ്ങളെ വൈകാരികമായി അവതരിപ്പിക്കാന്‍ വര്‍ഗീസിന് സാധിച്ചുവെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ഒ കെ ജോണി പറഞ്ഞു. ഒ കെ ജോണി, കല്‍പറ്റ ഗവ. കോളജ് ജേര്‍ണലിസം വിഭാഗം തലവന്‍ പ്രൊഫ. പി സി രാമന്‍കുട്ടി, ജില്ലാസാക്ഷരതാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ എം കെ സ്വയ നാസര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ വാര്‍ത്ത തെരഞ്ഞെടുത്തത്. ഡിസംബര്‍ ആദ്യവാരം നടക്കുന്ന ജയചന്ദ്രന്‍ അനുസ്മരണച്ചടങ്ങില്‍ പുരസ്‌കാരം വിതരണംചെയ്യും. മാനന്തവാടി പിലാക്കാവിലെ പരേതനായ വടക്കേത്തലയ്ക്കല്‍ ജോസഫിന്റെയും ചിന്നമ്മയുടെയും മകനാണ് വി ജെ വര്‍ഗീസ്. പള്ളിക്കുന്ന് ആര്‍സി യുപി സ്‌കൂള്‍ അധ്യാപിക സജ്‌നയാണ് ഭാര്യ. 2010 മുതല്‍ ദേശാഭിമാനിയില്‍ സബ് എഡിറ്ററാണ്.