കൊലപാതകം ഫാസിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്നത് എസ് വൈ എസ്

Posted on: November 21, 2013 11:30 pm | Last updated: November 21, 2013 at 11:31 pm

കോഴിക്കോട: കല്ലാംകുഴിയില്‍ എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി നൂറുദ്ദീനെയും കുഞ്ഞിഹംസയെയും വിഘടിത സുന്നികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.

കൊല ചെയ്യപ്പെട്ടവരുടെ ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞാന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഫാസിസ്റ്റുകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് അരും കൊല ആസൂത്രണം ചെയ്തത.്
സുന്നികളുടെ പേരുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ഇതിന് നേതൃത്വം നല്‍കിയതെന്നത് ലജ്ജാകരമാണ.് കൊലയാളികളെയും ആസൂത്രണം ചെയ്ത വിഘടിത വിഭാഗം നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ട്‌വന്ന് അര്‍ഹമായ ശിക്ഷ നല്‍കണം. മാസങ്ങള്‍ക്ക് മുമ്പ് വിഘടിത വിഭാഗം മഞ്ചേരി എളങ്കൂറിലും സുന്നീ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ചില സ്വാധീനങ്ങളുപയോഗിച്ച് തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന ധാരണയിലാണ് വിഘടിത നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത.് ഇവരെ സംരക്ഷിക്കാന്‍ ഒരു സഹായവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പ് വരുത്തണം.
സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും മനഃസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തില്‍ പ്രതിഷേധിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, മജീദ് കക്കാട്, സി പി സൈതലവി മാസ്റ്റര്‍, സയ്യിദ് ത്വാഹാ തങ്ങള്‍, മുസ്തഫ കോഡൂര്‍ സംസാരിച്ചു.