കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ഷഹബാസ് അറസ്റ്റില്‍

Posted on: November 21, 2013 5:39 pm | Last updated: November 21, 2013 at 5:39 pm

karippor airportബംഗളൂരു: കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഷഹബാസ് ബംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് പടനിലം സ്വദേശിയായ ഇയാളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് ഡി ആര്‍ ഐക്ക് കൈമാറുകയായിരുന്നു. ഇയാളെ ഇന്ന് വൈകീട്ടോടെ കൊച്ചിയിലെത്തിക്കും.

കേസില്‍ നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി രാഹിലയുടെ ബിസിനസ് പങ്കാളിയാണ് ഷഹബാസ്. ഷഹബാസിന് പുറമെ കേസിലെ മറ്റു പ്രതികളായ നബീല്‍ , അബ്ദുള്‍ ലെയ്‌സ് എന്നിവര്‍ക്കുവേണ്ടി ഡി.ആര്‍ .ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.