കൊച്ചി ഏകദിനം: ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Posted on: November 21, 2013 7:20 pm | Last updated: November 22, 2013 at 8:00 am

KOCHI CRKCKET

കൊച്ചി: ഇന്ത്യ വെസ്റ്റന്‍ഡീസ് ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 212 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് 86 റണ്‍സ് നേടിയ വിരാട് കോഹ്‌ലി, 72 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ എന്നിവരുടെ മികച്ച പ്രകടനാണ് വിജയത്തിലേക്ക് നയിച്ചത്.

48.5 ഓവറില്‍ 211 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിംഗ് അവസാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. വെടിക്കെട്ട് ബാറ്റസ്മാന്‍ ക്രിസ് ഗെയിലാണ് റണ്‍സൊന്നുമെടുക്കാതെ ആദ്യം പുറത്തായത്. തുടര്‍ന്ന് വിക്കറ്റിന്റെ പെരുമഴയായിരുന്നു. ഇടക്കൊന്ന് സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 69 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന 7 വിക്കറ്റുകള്‍ നഷ്ടമായത്.

ക്രിസ് ഗെയില്‍ (0) ജോണ്‍സണ്‍ ചാള്‍സ് (42), മര്‍ലോണ്‍ സാമുവല്‍സ് (24) ലിന്‍ഡ സിമ്മണ്‍സ് (293) ഡിയോ നരൈന്‍(4), ഡി എം ബ്രാവോ (59), ഡി ജെ ബ്രാവോ (24), ഡി ജെ ജി സമ്മി (5), എസ് പി നരൈന്‍ (0), ആര്‍ രാംപോള്‍ (1) ജെ ഒ ഹോള്‍ഡര്‍ (0*), എക്സ്രട്ര (7) എന്നിങ്ങനെയാണ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ്.

സ്പിന്നര്‍മാരായ സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും അശ്വിനുമാണ് വിന്‍ഡീസിന്റെ വിക്കറ്റുകള്‍ ഒന്നൊന്നായി കൊയ്‌തെടുത്തത്. റെയ്‌നയും ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീതും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.