സ്‌കൂള്‍ കായികമേള 23ന് തുടങ്ങും

Posted on: November 21, 2013 9:02 am | Last updated: November 21, 2013 at 9:02 am

KAYIKAMELAകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള 23 മുതല്‍ 26 വരെ മഹാരാജാസ് സിന്തറ്റിക് ഗ്രൗണ്ടില്‍. 23ന് വൈകിട്ട് 3.30ന് എക്‌സൈസ് മന്ത്രി കെ ബാബു കായികമേള ഉദ്ഘാടനം ചെയ്യും.
ഇന്നു തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ദീപശിഖാ പ്രയാണം നാളെ 9.30ന് അരൂരില്‍ എത്തിച്ചേരും. ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ ഏറ്റുവാങ്ങുന്ന ദീപശിഖ, അമ്പതാളം കായിക താരങ്ങളുടെ അകമ്പടിയോടെ എറണാകുളം എസ് ആര്‍ വി സ്‌ക്കൂളില്‍ ഹൈബി ഈഡന്‍ എംഎല്‍എ ഏറ്റുവാങ്ങും.
കായിക താരങ്ങളുടെ രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ എസ് ഇ ആര്‍ വി സ്‌ക്കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലയ്ക്കും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാകും. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 4000 പേര്‍ക്കുള്ള ഭക്ഷണം എസ് ആര്‍ വി സ്‌ക്കൂളില്‍ ഒരുക്കും.
ഡെപ്യൂട്ടി ഡയറക്ടര്‍ പി ടി ജോര്‍ജ്ജ്, ചാക്കോ ജോസഫ്, കോര്‍ഡിനേറ്റര്‍ ജോസ് ജോണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ വി എ മാര്‍ട്ടിന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.