സര്‍ക്കാര്‍ ചെലവില്‍ ഇന്നലെ കരിപ്പൂരിലെത്തിയത് 51 പേര്‍

Posted on: November 21, 2013 8:23 am | Last updated: November 21, 2013 at 8:23 am

മലപ്പുറം: നിതാഖാത്തില്‍പ്പെട്ട് സര്‍ക്കാര്‍ ചെലവില്‍ ഇന്നലെ കരിപ്പൂരിലെത്തിയത് 51 പേര്‍. ജിദ്ദയില്‍ നന്നുള്ളവരാണ് ഇന്നലെ രാവിലെ ഒമ്പതോടെ കരിപ്പൂരിലെത്തിയത്. 55 പേര്‍ക്കുള്ള ടിക്കറ്റുകള്‍ നോര്‍ക്ക നല്‍കിയിരുന്നെങ്കിലും നാലുപേരുടെ രേഖകളില്‍ പ്രശ്‌നമുണ്ടായതിനാല്‍ വരാന്‍ സാധിച്ചില്ല.

ഇവരുടെ രേഖകള്‍ ശരിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നെലെ എത്തിയ 51 പേരില്‍ 44പേരും മലപ്പുറം ജില്ലക്കാരാണ്. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി സുദീപ്, പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ പി മുഹമ്മദ്കുട്ടി, ഒഡേപക് ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഇന്ന് 17 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തും.