ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കും നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കും

Posted on: November 20, 2013 7:41 pm | Last updated: November 20, 2013 at 7:41 pm

ദുബൈ: ദീര്‍ഘദൂര ബസ് യാത്രക്കാര്‍ക്കും നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്കും അബുദാബിയിലേക്കും മറ്റുമുള്ള ബസുകളില്‍ ടിക്കറ്റും സ്വീകാര്യമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് കൗണ്ടറുകള്‍ അടച്ചു. നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ മുന്നോടിയാണിതെന്ന് ആര്‍ ടി എ വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മാസത്തിനകം ഷാര്‍ജ, അബുദാബി ബസുകളിലെല്ലാം നോള്‍ കാര്‍ഡ് ‘സൈ്വപ്’ ചെയ്യാന്‍ യന്ത്രം സ്ഥാപിക്കും. നോള്‍ കാര്‍ഡില്‍ നിന്നുള്ള നിരക്കാണ് സ്വീകാര്യമാകുക. അതേസമം, ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടിക്കറ്റ് മാത്രമേ ആശ്രയമായുള്ളൂ. ഷാര്‍ജയില്‍ ജുബൈല്‍ ബസ് സ്റ്റേഷനില്‍ നിന്നാണ് ടിക്കറ്റ്.
നോള്‍ കാര്‍ഡ് വ്യാപകമാക്കുമെന്ന് കഴിഞ്ഞ മാസം ആര്‍ ടി എ അറിയിച്ചിരുന്നു. അജ്മാന്‍, ഫുജൈറ, അല്‍ ഐന്‍ എന്നിവിടങ്ങളിലേക്കും നോള്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.