വനിതാ ട്രാഫിക് വാര്‍ഡനെ കയ്യേറ്റം ചെയ്ത പ്രതിക്ക് മുന്‍കൂര്‍ ജാമ്യം

Posted on: November 20, 2013 7:29 pm | Last updated: November 20, 2013 at 7:29 pm

കൊച്ചി: നഗരത്തില്‍ വനിതാ ട്രാഫിക് വാര്‍ഡനെ കയ്യേറ്റം ചെയ്ത കലൂരിലെ വിനോഷ് വര്‍ഗീസിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവന്ത്ര-കതൃക്കടവ് പാലത്തിന് സമീപം ഡ്യൂട്ടിയിലായിരുന്ന വാര്‍ഡനെയാണ് പ്രതി കയ്യേറ്റം ചെയ്തത്. ട്രാഫിക്ക് തെറ്റിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും വിനോഷ് വാര്‍ഡന്റെ കോളറില്‍ കയറിപ്പിടിക്കുകയുമായിരുന്നു. ആളുകള്‍ ഓടിക്കൂടിയതിനെത്തുടര്‍ന്ന് ഇയാള്‍ കാറില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു.