Connect with us

Kerala

1813 കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് ഇന്‍ഷുറസന്‍സില്ല

Published

|

Last Updated

തിരുവനന്തപുരം:ഇന്‍ഷുറന്‍സില്ലാത്ത ബസുകള്‍ അനുവദിക്കില്ലെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ ഋഷിരാജ്‌സിംഗിന്റെ മുന്നറിയിപ്പ് കെഎസ്ആര്‍ടിസിക്ക് വന്‍തിരിച്ചടിയാകും. ഇതുമൂലം 1813 കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കാനാവില്ല. നിലവില്‍ 4047 ബസ്സുകള്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സുള്ളത്. ഒരു ബസിന് 36,364 രൂപപ്രകാരം ആറരക്കോടി രൂപ കെ.എസ്.ആര്‍.ടിസി പ്രീമിയം അടക്കേണ്ടിവരും. പെന്‍ഷന്‍പോലും നല്‍കാന്‍കാനാവാതെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാനാവാത്ത സ്ഥിതിയാണ്.