മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി: വിഎസ്

Posted on: November 20, 2013 9:40 am | Last updated: November 21, 2013 at 1:08 am

vs 2

തിരുവനന്തപുരം:സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലോടെ സംസ്ഥാനത്തെ ചിലമന്ത്രിമാരും ഒരു കേന്ദ്രമന്ത്രിയും ഒരു മുന്‍ മന്ത്രിയും സരിതാ നായരെ പീഡിപ്പിച്ചതായി വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പ് ഉമ്മന്‍ചാണ്ടിക്ക അറിയാമായിരുന്നു. എന്നാല്‍ ഈ വിവരം മറച്ചുവെച്ചു ഗുരുതരമായ കുറ്റവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. സഹമന്ത്രിമാരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സരിതയുമായുള്ള ദൃശ്യങ്ങല്‍ പുറത്തുവരുന്നതിന് മുമ്പ് അവരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.