Connect with us

Palakkad

സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ സംരക്ഷകര്‍ സമൂഹമായിരിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

ചിറ്റൂര്‍: സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ സംരക്ഷകര്‍ സമൂഹമായിരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊഴിഞ്ഞാമ്പാറ ഇന്ദിരാ പ്രിയദര്‍ശിനി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സമ്മേളന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെയുള്ള അതിക്രമങ്ങള്‍. ഇത് തടയാന്‍ സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതുമാത്രം പോരാ. സമൂഹത്തിന്റെ മനഃസാക്ഷി ശക്തമായി ഉണര്‍ന്നുപ്രവര്‍ത്തിക്കണം. സ്വന്തം വീടുകളിലും സ്‌കൂളുകളിലും സുരക്ഷയില്ലാത്ത സ്ഥിതിയാണ്.
ഇതിനു മാറ്റംവരണമെങ്കില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആദ്യത്തെ സംരക്ഷകരാകേണ്ടത് സമൂഹമായിരിക്കണം. രണ്ടാമതുമാത്രമാണ് നിയമ നടപടികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇവര്‍ക്ക് ലഭിക്കുന്ന പരിചരണത്തിന്റെ അടിസ്ഥാനത്തിലാണ് സമൂഹത്തിന്റെ ശക്തി വെളിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജേശ്വരി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ അച്യുതന്‍ എം എല്‍ എ, കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തണികാചലം, കെ പി സി സി ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, എസ് ശെല്‍വകുമാരസ്വാമി, കെ ഗോപാലസ്വാമി, എ ഐ സി സി മെമ്പര്‍ വിജയന്‍ പൂക്കാടന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രമണിഭായ്, മഹിളാകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി സുമതി, ചിറ്റൂര്‍ ബ്ലോക്ക് പ്രസിഡന്റ് വൈ രാധിക സംസാരിച്ചു.

Latest