എസ് ജെ എം പ്രതിഷേധിച്ചു

Posted on: November 20, 2013 12:42 am | Last updated: November 20, 2013 at 12:42 am

സുല്‍ത്താന്‍ബത്തേരി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേ രില്‍ പാവപ്പെട്ട കര്‍ഷകരും ആദിവാസികളുമടക്കം നിരവധി പേരുടെ ഭാവി ഇരുളടയുന്ന രീതിയിലുളള കസ്തൂരിരംഗന്‍ റിപ്പോ ര്‍ട്ട് ഉത്തരവാദിത്വപ്പെട്ടവര്‍ പുന:പരിശോധന നടത്തണമെന്നും ഇതിന്റെ പേരില്‍ നടക്കുന്ന ഹര്‍ത്താലുകളും അക്രമങ്ങളും പൊതുജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലാകരുതെന്നും സുല്‍ത്താന്‍ ബത്തേരി സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. മുഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു.അബ്ദുല്ല സഅദി,ഉമര്‍ സഖാഫി പാക്കണ,അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍,യൂനുസ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.