Connect with us

Gulf

'ലുഫ്താന്‍സ വിട്ടുകൊടുക്കില്ല'

Published

|

Last Updated

ദുബൈ: യൂറോപ്പിലെ വലിയ എയര്‍ലൈന്‍ ഗ്രൂപ്പായ “ലുഫ്ത്താന്‍സ” ജിസിസിയില്‍ ചുവടുറപ്പിക്കുന്നു. യൂറോപ്പിലേക്ക് ഈ വര്‍ഷം 10 ലക്ഷം യാത്രക്കാരെ കൊണ്ടുപോകുമെന്ന് വൈസ് പ്രസിഡന്റ് കാസ്റ്റന്‍ ശീഫര്‍ പറഞ്ഞു. ദുബൈയില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറത്തിത്തുടങ്ങിയിട്ടുണ്ട്. സഊദി അറേബ്യയില്‍ നിന്നും വിമാനങ്ങളുണ്ട്. യൂറോപ്പില്‍ നിന്ന് ജി സി സിയിലേക്കുള്ള യാത്രക്കാരിലും വര്‍ധനവുണ്ടാകും. യൂറോപ്പില്‍ നിന്ന് വാണിജ്യാവശ്യങ്ങള്‍ക്കു മാത്രമല്ല, ആളുകള്‍ എത്തുക. വിനോദസഞ്ചാരത്തിനും ആളുകള്‍ എത്തും. 2013ല്‍ ജര്‍മനിയില്‍ നിന്ന് മൂന്നു ലക്ഷം പേര്‍ എത്തിയിട്ടുണ്ട്.
ബോയിംഗിന്റെ 777.9 എക്‌സ് വിമാനങ്ങള്‍ ലുഫ്താന്‍സ വാങ്ങിയിട്ടുണ്ട്. 2020 ഓടെ ഇത്തരം 34 വിമാനങ്ങള്‍ ലഭിക്കും. ചൈന, അമേരിക്ക, യു എ ഇ എന്നിവിടങ്ങളിലേക്ക് ഇത് ഉപയുക്തമാകും. ബോയിംഗുമായി വളരെ പഴക്കമുള്ള ബന്ധമാണ് ലുഫ്താന്‍സയുടേത്. 1960ല്‍ ബോയിംഗ് 707 വാങ്ങിയിട്ടുണ്ട്. ദമാം-ഫ്രാങ്ക്ഫര്‍ട്ട് വിമാനം കുറേ വര്‍ഷമായുള്ളതാണ്. കുവൈത്തിലെ സാന്നിധ്യത്തിന് 50 വര്‍ഷമായി. ഓരോ ദിവസം 10 ലക്ഷം യൂറോയാണ് നവീകരണത്തിനായി ഉപയോഗിക്കുന്നതെന്നും കാസ്റ്റന്‍ ശീഫര്‍ പറഞ്ഞു.