കസ്റ്റഡിയിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാം

Posted on: November 19, 2013 1:41 pm | Last updated: November 20, 2013 at 7:59 am

supreme courtന്യൂഡല്‍ഹി: ജനപ്രാതിനിധ്യ  നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ സുപ്രീം കോടതി അംഗീകരിച്ചു. കസ്റ്റഡിയിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കോടതി വ്യക്തമാക്കി.  കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലിലുള്ളവര്‍ക്കും മത്സരിക്കാനാവില്ലെന്ന മുന്‍ ഉത്തരവ്  ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി നടപടി.

കഴിഞ്ഞ ജൂലൈ പത്തിനാണ് കസ്റ്റഡിയിലുള്ളവര്‍ക്കും ജയിലിലുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി നിഷേധിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ കരുതല്‍ തടങ്കലിലുള്ളവര്‍ക്കും വിചാരണ നേരിടുന്നവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഭേദഗതി കേന്ദ്രം ജനപ്രാധിനിത്യ നിയമത്തില്‍ കൊണ്ടുവരികയായിരുന്നു.