കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ നടന്‍ ഇടവേള ബാബുവിനെ ഡി ആര്‍ ഐ ചോദ്യം ചെയ്തു. രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് നാലിനാണ് അവസാനിച്ചത്. കള്ളക്കടത്ത് കേസിലെ പ്രധാന പ്രതി നബീലിനെ അറിയാമെന്ന് ബാബു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ഇവര്‍ക്ക് കള്ളക്കടത്ത് ഉണ്ടായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു. താന്‍ ഇവരുടെ ഫ്‌ളാറ്റില്‍ പോയത് സിനിമ ചര്‍ച്ചകള്‍ക്ക് വേണ്ടിയാണെന്നും ബാബു മൊഴി നല്‍കി.
സ്വര്‍ണകടത്ത് കേസിലെ പ്രതി നബീലിന്റെ ഫ്‌ളാറ്റില്‍ ബാബു നിരവധി തവണ സന്ദര്‍ശനം നടത്തിയതിന്റെ തെളിവുകള്‍ ഡി ആര്‍ ഐയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.
ബാബുവിന്റെ മൊഴിയുടെ നിജസ്ഥിതി അന്വേഷിച്ചു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡി ആര്‍ ഐ വ്യക്തമാക്കി.