കോടതിയിലേക്ക് കൊണ്ടുപോകും വഴി വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

Posted on: November 18, 2013 1:45 pm | Last updated: November 18, 2013 at 1:45 pm

murderപാലക്കാട്: കോടതിയിലേക്ക് കൊണ്ടും വഴി വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. കഴിഞ്ഞ ജൂണ്‍ മൂന്നിന് കുഴല്‍മന്ദത്ത് ശിവദാസന്‍ കൊല്ലപ്പെട്ട കേസിലെ പ്രതി പ്രകാശന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പ്രകാശനെ കോടതിയിലേക്ക് കൊണ്ടു പോകും വഴി ബൈക്കിലെത്തിയ സംഘം പാലക്കാട് ജില്ലാ ജയിലിനു സമീപത്ത് വെച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പണം പലിശയ്ക്ക് കൊടുക്കുന്ന വിഷയവും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായിരുന്നു ശിവദാസന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിന്റെ പ്രതികാരമാണ് പ്രകാശന് നേരെയുണ്ടായ അക്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ പ്രകാശനെയും മറ്റൊരു പ്രതിയെയും കൊണ്ട് രണ്ട് പോലീസുകാര്‍ കാല്‍നടയായി പോകുമ്പോഴായിരുന്നു പിന്നിലൂടെ ബൈക്കിലെത്തിയ സംഘം പ്രകാശനെ ആക്രമിച്ചത്.

കഴുത്തിനു വെട്ടേറ്റ പ്രകാശനെ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.