Connect with us

Kerala

മഅദനിക്ക് ജാമ്യമില്ല; അടിയന്തര ചികില്‍സ നല്‍കാന്‍ ഉത്തരവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗ്ലൂരു സ്‌ഫോടനക്കേസില്‍ അബ്ദുന്നാസര്‍ മഅദനിക്ക് ജാമ്യം അനുവദിച്ചില്ല. സുപ്രീംകോടതിയാണ് ജാമ്യം നിഷേധിച്ചത്. മഅദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റാമെന്നും ചികിത്സാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചികിത്സക്കുശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനി ചികിത്സക്കായാണ് ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.

കര്‍ണാടക സര്‍ക്കാര്‍ ശക്തമായാണ് മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ജാമ്യം അനുവദിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് വിചാരണ തടസ്സപ്പെടുത്തുമെന്നും ജാമ്യം അനുവദിക്കാന്‍ മാത്രം രോഗമൊന്നും മഅദനിക്കില്ലെന്നും കോടതിയില്‍ കര്‍ണാടക അറിയിച്ചിരുന്നു. മഅദനിയുടെ അറസ്റ്റ് നടക്കുമ്പോള്‍ കൊല്ലം അന്‍വാര്‍ശ്ശേരിയില്‍ നടന്ന സംഭവങ്ങളും കര്‍ണാടക കോടതിയില്‍ ചൂണ്ടിക്കാട്ടി.

മഅദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നും ജാമ്യം ലഭിച്ചാല്‍ സുരക്ഷ ഉറപ്പാക്കുമെന്നും കേരളം വ്യക്തമാക്കിയിരുന്നു.

Latest