‘മോട്ടോ ജി’ ജനുവരില്‍ വിപണിയിലെത്തും

Posted on: November 18, 2013 9:40 am | Last updated: November 18, 2013 at 9:40 am

Motoവാഷിംഗ്ടണ്‍: മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ ജി ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഗൂഗിളിന്റെ ഉടമസ്ഥതയിലാണ് മോട്ടോറോള മൊബിലിറ്റി ഇപ്പോള്‍ സ്മാര്‍ട് ഫോണ്‍ വിജയം ഇന്നലെ ബ്രസീലിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഈ ഫോണ്‍ വിപണിയിലെത്തി. 11,300 രൂപയാണ് വില. അടുത്ത വര്‍ഷം 30 രാജ്യങ്ങളില്‍ മോട്ടോ ജി വിപണനം ചെയ്യുമെന്ന് കമ്പനി പറയുന്നു. 4.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, ക്വാഡ് കോര്‍ പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 4.3 പ്രവര്‍ത്തന സംവിധാനം, 5 മെഗാപിക്‌സല്‍ പിന്‍ കാമറ, 1.3 മെഗാപിക്‌സല്‍ മുന്‍കാമറ എന്നിവയോടു കൂടിയതാണ് മോട്ടോ ജി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസര്‍ മികച്ച വേഗവും പ്രവര്‍ത്തനവുമാണ് മോട്ടോ ജി വാഗ്ദാനം ചെയ്യുന്നത്.