48 മണിക്കൂര്‍ ഉപരോധസമരം തുടങ്ങി; ഇടുക്കി നിശ്ചലം

Posted on: November 18, 2013 9:01 am | Last updated: November 18, 2013 at 9:01 am

idukkiതൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പ്രഖ്യാപിച്ച 48 മണിക്കൂര്‍ ഉപരോധ സമരം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രി മുതല്‍ തന്നെ ജില്ലകളിലെ പ്രധാന സ്ഥലങ്ങളില്‍ സമരം ആരംഭിച്ചിട്ടുണ്ട്. ഇന്ന് എല്‍ ഡി എഫ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കൂടിയാവുമ്പോള്‍ ഇടുക്കി ജില്ല അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിക്കും. വിവിധ സമുദായ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്നലെ ഇടുക്കി രൂപത എല്ലാവരും ഉപരോധത്തില്‍ പങ്കെടുക്കണമെന്ന് പള്ളികളില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

സമരത്തിന്റെ ഭാഗമായി തെരുവില്‍ ഭക്ഷണം പാകം ചെയ്ത് തെരുവില്‍ വച്ചു തന്നെ കഴിക്കും. മൂലമറ്റം പവര്‍ഹൗസ് ഉപരോധിക്കും. വനംവകുപ്പിന്റെ ഒരു ഓഫീസും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും എന്നാല്‍ ഉപരോധം തീര്‍ത്തു സമാധാനപരമായിരിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.