ആര്‍ എസ് സി സോണ്‍ സാഹിതേ്യാത്സവ്: ദേര സെക്ടര്‍ ജേതാക്കള്‍

Posted on: November 17, 2013 8:49 pm | Last updated: November 17, 2013 at 8:49 pm

ദുബൈ: അഞ്ചാമത് ആര്‍ എസ് സി ദുബൈ സോണ്‍ സാഹിത്യോത്സവ് അരങ്ങേറി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ജലീല്‍സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു.
ഇസ്‌ലാമിക കലകളുടെതനിമയും ചാരുതയും വിളിച്ചറിയിച്ചുകൊണ്ടുള്ളമാപ്പിളപ്പാട്ടുകളുടെയും മാലപ്പട്ടുകളുടെയും ഇശലുകളും ദഫ്മുട്ടുകളുടെയും ബുര്‍ദയുടെയും മദ്ഹ്ഗീതങ്ങളുടെയും ഈരടികളും കൊണ്ട് സദസ് ധന്യമായി. 220 പോയിന്റോടെ ദേര സെക്ടര്‍ ഒന്നാം സ്ഥാനംകരസ്ഥമാക്കി. നിലവിലെ ചാമ്പ്യന്‍മാരായ ബര്‍ദുബൈ സെക്ടര്‍ 199 പോയിന്റോടെ രണ്ടാംസ്ഥാനയും ആധിഥേയരായ മുഹൈസിന സെക്ടര്‍ 184 പോയിന്റോടെ മൂന്നാംസ്ഥാനവും നേടി. മുറഖബാത്, റാസല്‍ഖോര്‍, ബര്‍ശ സെക്ടറുകള്‍ യഥാക്രമം 167, 120, 87 പോയിന്റുകള്‍നേടി. ബുര്‍ദുബൈ സെക്ടറിലെ മുഹമ്മദ് മുസ്തഫ ബുഖാരി കലാപ്രതിഭയായി.
െ്രെപമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ തുടങ്ങിയ വിഭാഗങ്ങളിലായി 45 ഇനങ്ങളില്‍ 350 ല്‍ പരംപ്രതിഭകള്‍ മാറ്റുരച്ചു. സമാപന സംഗമം എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ജി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, അബ്ദുര്‍റസാഖ് മാറഞ്ചേരിപ്രസംഗിച്ചു. സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ഹകീം ഹസനി അധ്യക്ഷം വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സയ്യിദ് അലവി പൂക്കോയതങ്ങള്‍ പ്രാര്‍ഥന നടത്തി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടിയ ടീമുകള്‍ക്കുള്ള ട്രോഫി യഥാക്രമം ആര്‍ എസ് സി. ജി സി സി ജന. കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹകീം, ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, ആര്‍ എസ് സി നാഷണല്‍ കണ്‍വീനര്‍, അഹമ്മദ് ശെറിന്‍ വിതരണം ചെയ്തു. പി സി കെ അബ്ദുല്‍ ജബ്ബാര്‍, ശമീം തിരൂര്‍, ശിഹാബ് തൂണേരി, അബ്ദുല്‍ അസീസ് കൈതപൊയില്‍, നൗഫല്‍ കുളത്തൂര്‍ സംസാരിച്ചു.