അറിവിനെ സമരായുധമാക്കി എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറി സമ്മേളനം സമാപിച്ചു

Posted on: November 17, 2013 8:23 pm | Last updated: November 17, 2013 at 8:23 pm

കാസര്‍കോട്: അറിവിനെ സമരായുധമാക്കുക എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി സമ്മേളനം മൂന്ന് കേന്ദ്രങ്ങളില്‍ സമാപിച്ചു. ആത്മീയം, വിജ്ഞാനം, സംഘാടനം, ആസ്വാദനം സെഷനുകളിലായി ക്ലാസുകളും വിജ്ഞാനപരീക്ഷകളും സമ്മേളന ഭാഗമായി സംഘടിപ്പിച്ചു.
കാസര്‍കോട് അക്കാദമിയില്‍ നടന്ന സമ്മേളനം എസ് വൈ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഹസ്ബുല്ലാഹ് തളങ്കര ഉദ്ഘാടനം ചെയ്തു. സലാം സഖാഫി പാടലടുക്ക, ഇര്‍ഫാദ് മായിപ്പാടി സെഷനുകള്‍ നിയന്ത്രിച്ചു. ചെര്‍ക്കളയില്‍ നടന്ന ബദിയഡുക്ക സമ്മേളനം എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി എന്‍ ജഅ#്ഫര്‍ സ്വാദിഖ് ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് പാലക്കോട്, റഫീഖ് സഅദി ദേലംപാടി, ഹാരിസ് ഹിമമി പരപ്പ, ഫാറൂഖ് കുബനൂര്‍ നേതൃത്വം നല്‍കി. ഉദുമ ഡിവിഷനില്‍ ശാനവാസ് മദനി, ഖലീല്‍ മാക്കോട്, ആബിദ് സഖാഫി നേതൃത്വം നല്‍കി.