നാസ്‌ക് കാസര്‍കോടിനും വിന്നേഴ്‌സ് ചെര്‍ക്കളക്കും ജയം

Posted on: November 17, 2013 8:17 pm | Last updated: November 17, 2013 at 8:17 pm

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് ലീഗ് ബി ഡിവിഷന്‍ മത്സരത്തില്‍ നാസ്‌ക് കാസര്‍കോട് മിറാക്കിള്‍ കമ്പാറിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മിറാക്കിള്‍ 25 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടി. സമീര്‍ 33 ഉം മുനീര്‍ 23 ഉം റണ്‍സുകള്‍ നേടി. സവാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാസ്‌ക് 23.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഉനൈസ് 39 ഉം ശഫീഖ് 24 ഉം റണ്‍സുകള്‍ നേടി. മറ്റൊരു മത്സരത്തില്‍ വിന്നേഴ്‌സ് ചെര്‍ക്കള ഫ്രണ്ട്‌സ് തൈവളപ്പിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റുചെയ്ത തൈവളപ്പ് 13.2 ഓവറില്‍ 50 റണ്‍സിനു എല്ലാവരും പുറത്തായി. സലാം, റോഷിന് ജാന്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റ് ചെയ്ത വിന്നേഴ്‌സ് ചെര്‍ക്കള 4.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഫൈസല്‍ 28 ഉം ഹംസ 18 ഉം റണ്‍സെടുത്തു.