കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഇടയലേഖനം

Posted on: November 17, 2013 8:29 am | Last updated: November 18, 2013 at 7:16 am

western gattകോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശ്ശേരി രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു. സര്‍ക്കാരിന്റെ പതിവ് ആശ്വാസവചനങ്ങള്‍ ഇനി സ്വീകാര്യമല്ലെന്നും ശക്തമായ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും ഇടയലേഖനം പറയുന്നു. പൊതുജനപ്രതിഷേധങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇടയലേഖനത്തിലുണ്ട്.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭമാണ് താമരശ്ശേരി ഭാഗത്ത് നടന്നത്. പ്രതിഷേധത്തിന്റേ പേരില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് അടിവാരത്തും പരിസരങ്ങളിലുമുണ്ടായത്. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ പ്രക്ഷോബ സമിതി തയ്യാറായിട്ടില്ല.