Connect with us

Gulf

മനുഷ്യാവകാശസംരക്ഷണത്തിന് ഖത്തര്‍ പ്രതിജ്ഞാബദ്ധം

Published

|

Last Updated

ദോഹ: മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിലും പരിരക്ഷിക്കുന്നതിലും ഖത്തര്‍ തനതായ പ്രോത്സാഹനം നല്‍കിപ്പോരുന്നുണ്ടെന്ന് ശൈഖ ആലിയ അഹമദ് ബിന്‍ സൈഫ് അല്‍ താനി വ്യക്തമാക്കി. യു എന്‍ പൊതുസഭയില്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഖത്തറിനെ പ്രതിനിധീകരിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ഭരണകര്‍ത്താക്കളുടെ നിസ്സീമമായ സഹകരണവും പ്രോത്സാഹനവും ഉള്ളത് കൊണ്ടാണ് വിലപ്പെട്ട ഈ അവസ്ഥ നിലനിറുത്താനായതെന്നും അവര്‍ പറഞ്ഞു.ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മനുഷ്യാവകാശശബ്ദങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഖത്തറിന്റെ സമീപനങ്ങള്‍ ഗുണകരമായി ഭവിക്കാറുണ്ട്.കൗണ്‍സില്‍ അംഗത്വം നേടിയത് മുതല്‍ പ്രസ്തുത മേഖലയിലെ ഉത്തരവാദിത്വം കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കാന്‍ രാജ്യത്തിനു സാധിക്കുന്നതു പോലെ ആയതിനു ആവശ്യമായ പിന്തുണയും സഹകരണവും കൌണ്‍സിലിനു നല്ല്കിപ്പോരുന്നുമുണ്ട്.ആ അര്‍ത്ഥത്തിലാണ് യു എന്‍ സൗത്ത് വെസ്റ്റ്ഏഷ്യ, അറബ് റീജിയണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രെയിനിങ് ആന്റ് ഡോക്യുമെന്റെഷന്‍ സെന്ററിന്റെ ആസ്ഥാനം ഖത്തര്‍ ഏറ്റെടുത്തത്.

---- facebook comment plugin here -----

Latest