Connect with us

National

ഐ എന്‍ എസ് വിക്രമാദിത്യ ഇന്ന് കമ്മീഷന്‍ ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രമാദിത്യ ഇന്ന് കമ്മീഷന്‍ ചെയ്യും. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി എ കെ ആന്റണി റഷ്യയിലെത്തും. ഇതു കൂടാതെ ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക പ്രതിനിധി ചര്‍ച്ചകളിലും അദ്ദേഹം സംബന്ധിക്കും. നാവികസേനാ മേധാവി അഡ്മിറല്‍ ഡി കെ ജോഷി, പ്രതിരോധ സെക്രട്ടറി ആര്‍ കെ മാഥൂര്‍ എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ട്.
റഷ്യയിലെ സിവ്മാഷ് ഷിപ്പ്‌യാര്‍ഡിലാണ് ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പലായ വിക്രമാദിത്യ കമ്മീഷന്‍ ചെയ്യുന്ന ചടങ്ങ് നടക്കുക. 284 മീറ്റര്‍ നീളമുള്ള കപ്പലിന് 1,600 സൈനികരെ ഉള്‍ക്കൊള്ളാനാകും. മൂന്ന് ഫുട്‌ബോള്‍ മൈതാനത്തിന്റെ അത്രയും വിസ്തീര്‍ണമാണ് ഇതിനുള്ളത്.
30 മിഗ് വിമാനങ്ങളെയും നിരവധി ഹെലിക്കോപ്ടറുകളെയും ഈ യുദ്ധക്കപ്പലിന് വഹിക്കാനാകും. 2004 ലാണ് റഷ്യയുടെ അഡ്മിറല്‍ ഗ്രോഷ്‌കോവ് (ഇതിനെ ഐ എന്‍ എസ് വിക്രമാദിത്യ എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു) സ്വന്തമാക്കാനുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇന്ന് കമ്മീഷന്‍ ചെയ്യുന്ന കപ്പല്‍ ഒരു മാസത്തിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക.

---- facebook comment plugin here -----

Latest