എസ് കെ എസ് എസ് എഫ് അക്രമം അവസാനിപ്പിക്കണം: എസ് എം എ

Posted on: November 15, 2013 12:03 pm | Last updated: November 15, 2013 at 12:03 pm

കാഞ്ഞങ്ങാട്: മതത്തിന്റെ പേര്‍ പറഞ്ഞ് വിശ്വാസികളെ വഞ്ചിച്ച് നെറികേടുകള്‍ മാത്രം അജണ്ടയായി സ്വീകരിച്ച എസ് കെ എസ് എസ് എഫുകാര്‍ കഴിഞ്ഞ ദിവസം കാക്കടവില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ വധ ശ്രമം അങ്ങേഅറ്റം അപലപനീയമാണെന്നും ഇത്തരം പ്രവൃത്തികളില്‍ നിന്ന് നിന്ന് വിഘടിത വിഭാഗം പിന്‍മാറണമെന്നും കാഞ്ഞങ്ങാട് മേഘല സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ മങ്കയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കാക്കടവ് സുന്നീ മദ്‌റസയില്‍ നടന്ന ലൈബ്രറി ഉദ്ഘാടനത്തിനും മതപ്രഭാഷണത്തിനുമായി എത്തിയ എസ് എസ് എഫ് പ്രവര്‍ത്തകരായ ശഫീഖ് ചാണടക്കം, ജാബിര്‍ അത്തൂട്ടി, നിയാസ് അരിയങ്കല്‍ എന്നീവരെ മാരകായുധങ്ങളുമായി എത്തിയ 15 ഓളം എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ ക്രൂരമായി അക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ക്ക് എസ് കെ എസ് എസ് എഫുകാര്‍ രംഗത്തിറങ്ങിയതായും ഇവരെ ജനം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം ടി പി ഇസ്മാഈല്‍ സഅദി, സി എ. ഹമീദ് മൗലവി, മടികൈ
അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.