സച്ചിന്‍ യുഗപ്രഭാവന്‍ : ഗവാസ്‌കര്‍

    Posted on: November 14, 2013 12:05 pm | Last updated: November 14, 2013 at 1:10 pm

    gavaskarമുംബൈ: ക്രിക്കറ്റിലെ ഏത് കാലഘട്ടത്തിലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിജയമായിരിക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍. ഡോണ്‍ ബ്രാഡ്മാനാണ് മഹാനായ ബാറ്റ്‌സ്മാന്‍. അദ്ദേഹത്തിന് മുകളില്‍ മറ്റൊരു താരമില്ല. സച്ചിനെയും ബ്രാഡ്മാനെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ല. കാരണം അവര്‍ വ്യത്യസ്ത കാലഘട്ടത്തിലെ താരങ്ങളാണ്. എന്നാല്‍, ബ്രാഡ്മാന്‍-ഗാരിസോബേഴ്‌സ്-സച്ചിന്‍ എന്നീ ത്രയങ്ങളാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍. ബാസ്‌കറ്റ് ബോളില്‍ മൈക്കല്‍ ജോര്‍ദാനും ബോക്‌സിംഗില്‍ മുഹമ്മദ് അലിയും ഫുട്‌ബോളില്‍ പെലെയുമെന്ന പോലെയാണ് ക്രിക്കറ്റില്‍ സച്ചിന്റെ സ്ഥാനം.