കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക : കപില്‍ ദേവ്

    Posted on: November 14, 2013 12:00 pm | Last updated: November 14, 2013 at 1:04 pm

    kapil devന്യൂഡല്‍ഹി: വിരമിച്ചതിന് ശേഷം സച്ചിന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് കപില്‍ ദേവ്. ആദ്യത്തെ രണ്ട് വര്‍ഷം തീര്‍ച്ചയായും മറ്റ് ക്രിക്കറ്റ് തിരക്കുകളിലേക്ക് വരാന്‍ പാടില്ല. കഴിഞ്ഞ 25 വര്‍ഷമായി സച്ചിന്റെ ജീവിതം ക്രിക്കറ്റായിരുന്നു. കുടുംബം അദ്ദേഹത്തെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് തന്നെയാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്- കപില്‍ പറഞ്ഞു.

    സച്ചിന്‍ ഇന്ത്യയുടെ രത്‌നമാണ്. വിരമിക്കലിന് ശേഷവും സച്ചിനെ തേടി സ്വപ്‌നസമാനമായ നേട്ടങ്ങള്‍ വരട്ടെയെന്ന് കപില്‍ ആശംസിച്ചു. വിരമിക്കല്‍ ജീവിതം ആസ്വാദ്യകരമാക്കാന്‍ സച്ചിന് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകാവുന്നതാണെന്നും കപില്‍ ഉപദേശിക്കുന്നു.