ഒബാമയുടെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വ്വേ

Posted on: November 13, 2013 6:01 pm | Last updated: November 13, 2013 at 6:01 pm

obamaവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ജനപ്രീതി എക്കാലത്തേയും താഴ്ന്ന നിലയിലാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഒബാമയെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം സത്യസന്ധനല്ലെന്നും ഭൂരിഭാഗം അമേരിക്കന്‍ പൗരന്‍മാരും കരുതുന്നതായും സര്‍വ്വേ ഫലത്തില്‍ പറയുന്നു. ക്യുന്നിപിയാക് യൂനിവേഴ്‌സിറ്റിയുടെ സര്‍വ്വേയിലാണ് ഈ വിവരങ്ങളുള്ളത്.

ഒബാമയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഭൂരിഭാഗം അമേരിക്കക്കാരും ശുഭാപ്തി വിശ്വാസമില്ലാത്തവരാണ്. 19 ശതമാനം പേര്‍ മാത്രമാണ് ആരോഗ്യ പരിരക്ഷാ പദ്ധതി ഗുണംചെയ്യുമെന്ന് കരുതുന്നത്.

നവംബര്‍ ആറിനും 11നും ഇടയിലായി വോട്ടവകാശമുള്ള 2,545 അമേരിക്കന്‍ പൗരന്‍മാര്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്.