സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 10% വര്‍ധിപ്പിച്ചു

Posted on: November 13, 2013 4:18 pm | Last updated: November 14, 2013 at 1:39 pm

kerala govതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പത്ത് ശതമാനം വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ മന്ത്രിസഭാ യേഗാം അംഗീകരിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ മുന്‍കാല പ്രബല്യത്തോടെ ഡി എ വര്‍ധിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 31 വരെയുള്ള കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും.

ഡി എ വര്‍ധിപ്പിക്കുന്നതോടെ ഒരു മാസം ഖജനാവിന് 130 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍വകലാശാലാ ജീവനക്കാര്‍ക്ക് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.