സോളാര്‍: ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് കൊടിയേരി

Posted on: November 13, 2013 11:56 am | Last updated: November 13, 2013 at 11:56 am

kodiyeriതൃശൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍. നിലവില്‍ നിയമിക്കപ്പെട്ട റിട്ടേര്‍ഡ് ജഡ്ജി സര്‍ക്കാറിന്റെ തന്നെ ഭാഗമായ പിന്നോക്ക കമ്മീഷന്റെ ചെയര്‍മാനാണ്. മുഖ്യമന്ത്രിയും അന്വേഷണ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കാത്തതിനാലാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ അനുവദിക്കാത്തത്. അന്വേഷിക്കുന്ന കേസില്‍ സിറ്റിംഗ് ജഡ്ജിയുടെ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി കരുതിയിക്കാമെന്നും കൊടിയേരി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നടത്താനിരുന്ന ക്ലിഫ് ഹൗസ് ഉപരോധത്തില്‍ മാറ്റമില്ലെന്നും കൊടിയേരി വ്യക്തമാക്കി.